ലണ്ടൻ ഭീ­­­­­­­കരാ­­­­­­­ക്രമണം : പതി­­­­­­­നെ­­­­­­­ട്ടു­­­­­­­കാ­­­­­­­രൻ അറസ്റ്റി­­­­­­­ൽ


ലണ്ടൻ : പാർസൺസ് ഗ്രീൻ ഭൂഗർഭ മെട്രോ റെയിൽ േസ്റ്റഷനിലെ സ്‌ഫോടനവുമായിബന്ധപ്പെട്ട് പതിനെട്ടുകാരൻ അറസ്റ്റിലായി. ഡോവറിലെ തുറമുഖ മേഖലയിൽനിന്നു കെന്‍റ് പോലീസാണു യു.കെ ഭീകരനിയമപ്രകാരം അറസ്റ്റ്‌ നടത്തിയത്‌. ട്രെയിനിൽ ബോംബ് വച്ചതിനാണോ അതോ സഹായം നൽകിയതിനാണോ അറസ്റ്റ് ചെയ്തതെന്നതടക്കം ഒരു വിവരവും പോലീസ് പുറത്തുവിട്ടിട്ടില്ല. 

ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാൻ വൻ വേട്ടയാണു നടത്തുന്നത്. സിസിടിവികളുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. ട്രെയിനിൽ സ്ഥാപിച്ചിരുന്ന ബോംബ് ഭാഗികമായാണു പൊട്ടിയത്. പൂർണമായും പൊട്ടിയിരുന്നെങ്കിൽ വളരെ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. 

ആക്രമണം നടത്തിയതു തങ്ങളുമായി ബന്ധമുള്ള യൂണിറ്റാണെന്ന് ഐ.എസിന്‍റെ അമാഖ് ന്യൂസ് ഏജൻസി അറിയിച്ചു. മറ്റു സ്ഥലങ്ങളിലും ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വലിയ നാശമാണു വരാൻ പോകുന്നതെന്നും മുന്നറിയിപ്പു നൽകി. 

11 വർഷത്തിനിടെ നാലാം തവണയാണു ബ്രിട്ടനിൽ ഭീകരാക്രമണത്തിനെതിരേ ഏറ്റവും ഉയർന്ന ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുന്നത്. കൂടുതൽ സുരക്ഷ വേണ്ടയിടങ്ങളിൽ സായുധ പോലീസിനു പകരം സൈന്യത്തെ വിന്യസിക്കാൻ പ്രധാനമന്ത്രി മേ ഉത്തരവിട്ടു. ഉടൻ മറ്റൊരാക്രമണത്തിനു സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് ജാഗ്രത ശക്തമാക്കിയതെന്നു സുരക്ഷാ മന്ത്രി ബെൻ വാളസ് പറഞ്ഞു. പതിനെട്ടുകാരനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതു സുപ്രധാന നേട്ടമാണെന്നും എന്നാൽ, ആക്രമണഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മെട്രോ പോലിറ്റൻ പോലീസ് ഡെപ്യൂട്ടി അസിസ്റ്റന്‍റ് കമ്മീഷണർ നീൽ ബസു പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഭീകരാക്രമണത്തിനെതിരെ ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചു. അതേസമയം പാർ‌സൺസ് ഗ്രീൻ േസ്റ്റഷൻ ഇന്നലെ വീണ്ടും തുറന്നു. 

You might also like

  • Straight Forward

Most Viewed