രാ­ജീവ് ഗാ­ന്ധി­ രക്തസാ­ക്ഷി­ത്വ ദി­നം അനു­സ്മരി­ച്ചു­


കുവൈത്ത് സിറ്റി: മേയ് 21ന് സൽവയിൽ ചേർന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണ ചടങ്ങ് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സാം പൈനുംമൂട് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി അവാർഡ് കമ്മറ്റി ചെയർമാൻ മാർക്കോസ് വില്യംസ് ആദ്ധ്യക്ഷം വഹിച്ചു.  ഇന്ത്യയുടെ മതേതര പാരന്പര്യം നിലനിർത്താൻ സഹായകരമാണ് രാജീവ് ഗാന്ധിയുടെ സ്മരണയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലികാവസ്ഥ നിരീക്ഷിക്കുന്പോൾ ‘ഇന്ത്യ മരിച്ചാൽ പിന്നെ ആര് ജീവിക്കും’ എന്ന ജവഹർലാൽ നെഹ്റുവിന്റെ പ്രസ്താവന അദ്ദേഹം സദസിനെ ഓർമ്മിപ്പിച്ചു. 

കുവൈത്ത് ഇന്ത്യൻ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പ്രതിനിധികരിച്ച് കെ.ഇ സുബ്രമണ്യൻ, ഗുർമിത് സിംഗ് മല്ല, ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി. ലോകത്ത് വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ അപർണ ശശിധരൻ ചെല്ലി കൊടുത്ത പ്രതിജ്ഞ ശ്രദ്ധേയമായി. ഇന്ത്യയുടെ വിവിധ സംസ്ഥാനാങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed