ഫ്‌ളക്‌സിൽ പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിഹ്നം; വി മുരളീധരനെതിരെ പരാതി


ആറ്റിങ്ങലിൽ ഫ്ലക്സ് വിവാദം. കേന്ദ്രമന്ത്രി വി മുരളീധരൻ ഫ്‌ളക്‌സിൽ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി. LDF തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സിൽ മത ചിഹ്നം ഉപയോഗിച്ചതിനാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമീപിച്ചത്.

പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു. വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.

article-image

dadsasdsadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed