CPI പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്


സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവായിരുന്നു അബ്ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞതിനെ തുടർന്നാണ് സിപിഐ ജില്ലാ കൗൺസിൽ അംഗം കൂടിയായ അബ്ദുൾ ഷുക്കൂർ രാജി വെച്ചത്.

പാർട്ടി വിട്ട അബ്ദുൾ ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. ജില്ലാ നേതൃത്വം വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും 14 വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷുക്കൂർ.

article-image

dsxcdsdsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed