രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ 7 ദിവസത്തേക്ക് കസ്റ്റഡിയിൽവിട്ടു

ചാക്കയിൽ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി ഹസൻകുട്ടിയെ ഏഴുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. ആദ്യഘട്ട ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെങ്കിലും ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതിനായി പ്രതിയുമായി സ്ഥലത്ത് വീണ്ടും തെളിവെടുപ്പ് നടത്തണമെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകിയത്. കൊല്ലം ചിന്നക്കടയിൽ നിന്നാണ് പ്രതി ഹസൻകുട്ടി എന്ന കബീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ട്രെയിന്‍ ഇറങ്ങി നടന്നുപോകുന്ന സമയത്താണ് പേട്ടയിലെ കുട്ടിയെ കാണുന്നതെന്നും ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിയെ എടുത്തുകൊണ്ട് പോയെന്നുമാണ് പ്രതി പോലീസിനു മൊഴി നൽകിയത്. കരഞ്ഞപ്പോൾ വായ് പൊത്തിപ്പിടിച്ചെന്നും കുട്ടിയുടെ ബോധം പോയപ്പോൾ പേടിച്ച് ഉപേക്ഷിച്ചെന്നും പ്രതി മൊഴിയിൽ പറഞ്ഞു.
പോക്സോ, ഭവനഭേദനം, മോഷണം എന്നിവ അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ഹസന്‍കുട്ടി. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി.
DSDFDFSDSDS