കോഴിക്കോട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി


കോഴിക്കോട് കാണാതായ സൈനബയുടെ മൃതദേഹം കണ്ടെത്തി. സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ നിന്ന് താഴെക്കെറിഞ്ഞതായി കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി മൊഴി നൽകി. തുടർന്ന് കസബ പൊലിസ് ഇയാളുമായി തെളിവെടുപ്പ് നടത്തുകയാണ്.

ഇക്കഴിഞ്ഞ 7നാണ് സൈനബയെ കാണാതായത്. അന്ന് കാറിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. സൈനബയുടെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് എഫ്.ഐ.ആർ തയാറാക്കി. സ്വർണാഭരണം കവരാൻ കൊല നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഷാൾ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

article-image

adsdsadsaadsads

You might also like

  • Straight Forward

Most Viewed