മുഖ്യമന്ത്രി കളമശേരിയില്‍; സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു


മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തി. ഡി.ജി.പി. അടക്കമുള്ള ഉന്നതോദ്യോഗസ്ഥരും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ട്. മന്ത്രിമാരായ കെ. രാജനും റോഷി അഗസ്റ്റിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ 9.40-ഓടെയാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിലെ സന്ദര്‍ശനത്തിനു ശേഷം കളമശേരി മെഡിക്കല്‍ കോളജിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. സർവകക്ഷിയോഗം കഴിഞ്ഞാണ് മുഖ്യമന്ത്രി കളമശേരിയിലേക്ക് എത്തിയത്.

തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് പോവുകയായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെ കണ്ട മുഖ്യമന്ത്രി രോഗികളുടെ ബന്ധുക്കളെയും സന്ദർശിച്ചു. ഇവിടെ നാലുപേരാണ് ഐ.സിയുവിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്ന രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിലാണുള്ളത്. അതുകഴിഞ്ഞ് രാജഗിരി ആശുപത്രിയും മുഖ്യമന്ത്രി സന്ദർശിക്കും.

article-image

cvxcvxcvxcvxcvx

You might also like

Most Viewed