കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്തു


കൊച്ചി: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നേരത്തെ എം കെ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് നടക്കുന്ന സമയം എംകെ കണ്ണനെ ഇഡി വിളിച്ചുവരുത്തുകയായിരുന്നു. എംകെ കണ്ണന്റെ സാന്നിധ്യത്തിലായിരുന്നു ഇഡി പരിശോധന.

നേരത്തെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇഡി അറസ്റ്റ് ചെയ്ത സതീഷ് കുമാറുമായി എം കെ കണ്ണന് ബന്ധമുള്ളതായി ആരോപണം ഉണ്ടായിരുന്നു. സതീഷ് കുമാര്‍ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോയെന്നാണ് ഇഡിയുടെ പരിശോധന.

കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്‌കുമാറുമായി വർഷങ്ങളായുള്ള പരിചയമെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും കരുവന്നൂർ ബാങ്ക് വൈസ് പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം കെ കണ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിക്ക് സീറ്റുറപ്പിക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നും എം കെ കണ്ണൻ ആരോപിച്ചിരുന്നു.

article-image

ASDADSADSADSADS

You might also like

Most Viewed