വാഹനാപകടത്തിൽ വിദ്യാർത്ഥിയുടെ മരണം; കാരണം പോലീസിന്റെ പിന്തുടരൽ എന്നാരോപണം

കാസർകോഡ്: കാസർകോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പേരാൽ കണ്ണുർ കുന്നിൽ അബ്ദുല്ലയുടെ മകനും അംഗടിമുഗർ സ്കൂളിലെ +2 വിദ്യാർത്ഥിയുമായ ഫർഹാസ് (17) ആണ് മരിച്ചത്.
കുമ്പള കളത്തൂർപള്ളത്ത് വെച്ചാണ് കാർ മറിഞ്ഞ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റത്. അംഗടിമോഗർ ജി.എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പൊലീസ് പിന്തുടർന്നപ്പോഴാണ് അപകടം സംഭവിച്ചതെന്ന് വിദ്യാർഥിയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫർഹാസ് മരിച്ചത്. കാറിനെ പൊലീസ് പിന്തുടരുന്ന സി.സി.ടി.വി ദൃശ്യങ്ങളും അപകടത്തിന് പിന്നാലെ പുറത്തുവന്നിരുന്നു.
a