കെഎസ്ആർ‍ടിസിയുടെ ആസ്തികളുടെ മൂല്യനിർ‍ണയം നടത്തണമെന്ന് ഹൈക്കോടതി


കെഎസ്ആർ‍ടിസിയുടെ മുഴുവൻ ആസ്തികളും സംബന്ധിച്ചുള്ള കൃത്യമായ മൂല്യനിർ‍ണയം നടത്തണമെന്ന് ഹൈക്കോടതി. ആസ്തി മൂല്യനിർ‍ണയം നടത്തി ഒരുമാസത്തിനകം റിപ്പോർ‍ട്ട് സമർ‍പ്പിക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കോടതി ചുമതല നൽ‍കി. ആസ്തി, ബാധ്യതകൾ‍ എന്നിവ വ്യക്തമാക്കുന്ന ബാലന്‍സ് ഷീറ്റ് സമർ‍പ്പിക്കണമെന്നും വായ്പയ്ക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങൾ‍ നൽ‍കണമെന്നും കോടതി വ്യക്തമാക്കി. 

തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജീവനക്കാർ‍ സൊസൈറ്റികളിൽ‍ നിന്ന് വായ്പയെടുക്കുന്ന തുക ശമ്പളത്തിൽ‍ നിന്ന് ഗഡുക്കളായി പിടിച്ച ശേഷം കെഎസ്ആർ‍ടിസിയാണ് സൊസൈറ്റിക്ക് അടയ്ക്കേണ്ടത്. കഴിഞ്ഞ കുറേക്കാലങ്ങളായി ജീവനക്കാരുടെ ശമ്പളത്തിൽ‍ നിന്ന് ഈ തുക കെഎസ്ആർ‍ടിസി പിടിക്കുന്നുണ്ടെങ്കിലും സൊസൈറ്റിയിലേക്ക് അടച്ചിരുന്നില്ല.

article-image

dsfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed