പുതുപ്പള്ളിയിൽ ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട സതിയമ്മയ്ക്കെതിരെ ആൾമാറാട്ടത്തിന് കേസ്

ജോലിയിൽനിന്ന് പുറത്താക്കപ്പെട്ട സതിയമ്മയ്ക്കെതിരെ ആൾമാറാട്ടത്തിന് കേസ്. പുതുപ്പള്ളി വെറ്റിനറി സബ്‌സെന്‍ററിലെ താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയ്ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. രേഖകൾ പ്രകാരം ജോലി ചെയ്യേണ്ട ലിജിമോൾ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോൾ, പ്രസിഡന്‍റ് ജാനമ്മ, വെറ്റനറി സെന്‍റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും കേസിൽ പ്രതികളാണ്. ബിനുവിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ടെന്നാണ് വിവരം. കേസ് നിയമപരമായി നേരിടുമെന്ന് സതിയമ്മ പറഞ്ഞു.
താൻ ആൾമാറാട്ടം നടത്തിയിട്ടില്ല, സത്യസന്ധമായാണ് ജോലി ചെയ്തതെന്നും ഇവർ കൂട്ടിച്ചേർത്തു. സതിയമ്മയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കോൺഗ്രസും അറിയിച്ചു. ഉമ്മന്‍ചാണ്ടിയെ പ്രകീർത്തിച്ചെതിനേത്തുടർന്ന് സതിയമ്മയെ ജോലിയിൽനിന്ന് പുറത്താക്കിയെന്നായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ കോൺഗ്രസ് ഇടപെടുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സതിയമ്മയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസും പ്രതിഷേധം നടത്തിയിരുന്നു.
dfgdg