മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമവുമായി കുവൈത്ത്


മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിനു കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം രൂപം നൽകി. രാജ്യത്തിന്റെ നിയമത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും പിഴ ഉൾപ്പെടെ കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. അമീർ, ഡപ്യൂട്ടി അമീർ, കിരീടാവകാശി എന്നിവർക്കെതിരെയുള്ള വിമർശനങ്ങൾ നിരോധിച്ചിട്ടുണ്ട്.  നിയമം ലഘിക്കുന്നവർക്ക് 3 വർഷം വരെ തടവും അര ലക്ഷം മുതൽ ഒരു ലക്ഷം ദിനാർ വരെ പിഴുമാണ് ശിക്ഷ. സ്ഥാപനത്തിന് പരമാവധി 2 ലക്ഷം ദിനാർ വരെയുണ്ട്. 

രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കുന്നു. ഭരണഘടനയെ അനാദരിക്കുകയോ അവഹേളിക്കുകയോ ചെയ്യരുത്. പൊതു ധാർമികതയെ വ്രണപ്പെടുത്തരുത്. നിയമങ്ങൾ ലംഘിക്കാനോ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കാനോ പാടില്ല. ഇസ്‍ലാമിനെയും പ്രവാചകന്മാരെയും അനുചരന്മാരെയും അവരുടെ ഭാര്യമാരെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുംവിധം പ്രസിദ്ധീകരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യുന്നതിന് വിലക്കുണ്ട്.

article-image

sdfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed