കേരളം ഭരിക്കുന്നത് മനഃസാക്ഷിയില്ലാത്ത സര്‍ക്കാര്‍: സതീശന്‍

ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തിപ്പറഞ്ഞ മൃഗസംരക്ഷണ വകുപ്പ് താത്ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതീവ് വി.ഡി സതീശന്‍. മനഃസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സതീശന്‍ പ്രതികരിച്ചു. സതിയമ്മയ്‌ക്കെതിരായ നടപടിയില്‍ കേരളം അപമാനഭാരത്താല്‍ തലക്കുനിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സഹായിച്ചതിനേക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് അവരെ പിരിച്ചുവിട്ടത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ അവര്‍ക്ക് ഇത് പറയാനുള്ള സ്വാതന്ത്ര്യമില്ലേയെന്ന് സതീശന്‍ ചോദിച്ചു. രാഷ്ട്രീയമായ വിരോധത്തിന്‍റെയും അസഹിഷ്ണുതയുടെയും പേരില്‍ അവരുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കി. ആ കുടുംബത്തെ വഴിയാധാരമാക്കാന്‍ തങ്ങള്‍ സമ്മിക്കില്ല. അവരോടൊപ്പം യുഡിഎഫുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു. അതേസമയം പിരിച്ചുവിടൽ വാർത്തയായതിന് പിന്നാലെ വിശദീകരണവുമായി ജില്ല ഡെപ്യൂട്ടി ഡയറക്ടർ രംഗത്തെത്തി. സതിയമ്മയുടെ ഊഴം കഴിഞ്ഞതിനാലാണ് പിരിച്ചുവിട്ടതെന്നാണ് വിശദീകരണം.
ASDADSADSADS