വി.ഡി സതീശനും കെ. സുരേന്ദ്രനും ഒരേ അഭിപ്രായമെന്ന് എം.വി ഗോവിന്ദൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സതീശന്‍റെ ഉള്ളിലെ വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയെ സംബന്ധിച്ച് മുസ്ലിം വിരുദ്ധതയാണ് വർഗീയതയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം. അതാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയിൽ പോയി ഇരുമുടിക്കെട്ട് താഴേക്കെറിഞ്ഞപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട്, സുരേന്ദ്രന് വിശ്വാസമില്ലെന്ന്. ഒരു വർഗീയവാദിക്കും വിശ്വാസമില്ല. വർഗീയവാദി വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികൾ സമൂഹത്തിന് മുന്നിലുണ്ട്. ആ വിശ്വാസികളോടൊപ്പമാണ് ഞങ്ങൾ. വിശ്വാസികൾക്കെതിരായ ഒരു നിലപാടും ഞങ്ങൾ സ്വീകരിക്കുന്നില്ല. വിശ്വാസം നോക്കിയിട്ടല്ല കേസെടുക്കുന്നത്. നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത് നിയമംലംഘിച്ചതിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
adsadsadss