അരിക്കൊമ്പന്‍റെ ആരോഗ്യ നില തൃപ്തികരം: മന്ത്രി എ.കെ ശശീന്ദ്രന്‍


ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ വനത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പൻ പൊരുത്തപ്പെട്ടുവെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും ആനയെ നിരന്തരം നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോ‍ഴിക്കോട് മാധ്യമങ്ങളെ കാണുകയായിരിന്നു മന്ത്രി. ജനവാസ മേഖലയിൽ നിന്ന് 24 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പനെ തുറന്ന് വിട്ടത്. ആനയുടെ ചെറു ചലനങ്ങൾ പോലും നിരീക്ഷിക്കുകയാണ്.എന്തെങ്കിലും അത്യാവശ്യം വന്നാൽ വേണ്ടത് ചെയ്യുമെന്നും ആനയെ കൊണ്ടുവന്നപ്പോള്‍ പെരിയാർ റിസർവിന് സമീപം പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സിമന്‍റ് പാലത്ത് ഒരു കൂട്ടം ആനകൾ ഇരുമ്പ് പാലത്തിന് സമീപം ഇറങ്ങിയത് ഏറെ ജാഗ്രതയോടെയാണ് വനം വകുപ്പ് നിരീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം അരിക്കൊമ്പനെ പെരിയാറിലേക്ക് കൊണ്ടുപോയ അരുൺ സക്കറിയ ഉൾപ്പെടെയുള്ള ദൗത്യസംഘം
ആനയെ ഉള്‍ക്കാട്ടില്‍ ഇറക്കിവിട്ട ശേഷം വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങി. പുലര്‍ച്ചെ 5.30 നാണ് കാട്ടാനയെ പുതിയ ഇടത്തിലേക്ക് ഇറക്കിവിട്ടത്.

article-image

DFDFFDS

You might also like

Most Viewed