നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി ഇടിച്ച് മൂന്നു പേര്‍ മരിച്ചു


എറണാകുളം മടക്കത്താനം കൂവേലിപ്പടിയില്‍ നിയന്ത്രണം വിട്ട പാഴ്‌സല്‍ വണ്ടി ഇടിച്ച് മൂന്ന് കാല്‍നടയാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരി, പ്രജേഷ്, ഇയാളുടെ പത്ത് വയസുകാരിയായ മകൾ എന്നിവരാണ് മരിച്ചത്. രാവിലെ 8.15 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ വാഹനം കാല്‍നടയാത്രക്കാരുടെ ദേഹത്തേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

article-image

DSDFS

You might also like

Most Viewed