റാബീസ് വാക്സിനെടുത്ത പതിനാലുകാരന്‍റെ ശരീരം തളർന്നതായി പരാതി


റാബീസ് വാക്സിനെടുത്ത പതിനാലുകാരന്‍റെ ശരീരം തളർന്നതായി പരാതി. പൂച്ച മാന്തിയതിന് വാക്സിനെടുത്തതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി കാര്‍ത്തികിന്‍റെ ശരീരം തളര്‍ന്നതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരെയാണ് ആരോപണം. രണ്ടാമത്തെ വാക്സിന് പിന്നാലെ കാഴ്ച ശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ടു. ഗുരുതരാവസ്ഥയായിട്ടും കുട്ടിയുടെ പേടിയെന്ന് പറഞ്ഞ് അധികൃതര്‍ നിസാരവത്‍ക്കരിച്ചുവെന്നും കുടുംബം ആരോപിച്ചു.

മൂന്നാമത്തെ വാക്സിന്‍ എടുത്തതോടെ ശരീരം പൂര്‍ണമായി തളര്‍ന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് അൽപമെങ്കിലും രോഗം ഭേദമായത്. കാഴ്ച തിരികെ കിട്ടി. സംസാരിക്കാനും കഴിയുന്നുണ്ട്. സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ഈ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

article-image

dhfdh

You might also like

  • Straight Forward

Most Viewed