മോക് ഡ്രില്ലിനിടെ അപകടം; ബിനു സോമന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടയിലാണ് ബിനു അപകടത്തിൽപ്പെട്ടത് 4 മോക് ഡ്രില്ലിനിടെ മണിമലയാറിൽ മുങ്ങി മരിച്ച ബിനു സോമന്റെ കുടുംബാഗത്തിന് നാൽ ലക്ഷം ധനസഹായം അനുവദിച്ച് സർക്കാർ. ബിനു സോമന്റെ നിയമപരമായ അനന്തരാവകാശിക്കാണ് ധനസഹായം അനുവദിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെയാണ് കല്ലൂപ്പാറ പാലത്തിങ്കൽ സ്വദേശിയായ കാക്കരക്കുന്നേൽ ബിനു സോമൻ ഒഴുക്കിൽപ്പെട്ട് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിനു മരിച്ചെന്നും ചികിത്സ തട്ടിപ്പ് നടത്തിയെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ എൻഡിആർഎഫിൻ്റെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കൂടെയുണ്ടായിരുന്നവരും ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് സംസ്ഥാന വ്യാപകമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടയിലാണ് ബിനു അപകടത്തിൽപ്പെട്ടത്. ബിനുവിനെ അരമണിക്കൂർ വൈകിയാണ് വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.
തുടർന്ന് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തഹസിൽദാരാണ് നീന്തലറിയാവുന്നവരെ മോക്ക് ഡ്രില്ലിലേക്ക് ക്ഷണിച്ചത്. പ്രളയ− ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി മോക് ഡ്രില്ലുകൾ സംഘടിപ്പിച്ചത്. വെണ്ണികുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലിൽ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ബിനുവും മറ്റു മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാൽ ശക്തമായ ഒഴുക്കിൽ പെട്ട് ബിനു മുങ്ങിപ്പോവുകയായിരുന്നു.
ഹൂബഹൂബഹ