ശ്വാസകോശത്തിൽ അണുബാധ; സോണിയ ഗാന്ധി ആശുപത്രിയിൽ

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ചൊവ്വാഴ്ച മുതൽ സോണിയാ ഗാന്ധിക്ക് ആരോഗ്യ സംബന്ധമായി ബുദ്ധിമുട്ടുള്ളതായി വൃത്തങ്ങൾ അറിയിച്ചു. മകൾ പ്രിയങ്ക ഗാന്ധി വദ്ര ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
yrurturt