വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരാണെന്നും വിലക്കയറ്റം കുറക്കാൻ സർക്കാർ ഇടപെടുന്നുണ്ടന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ. പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘വിലക്കയറ്റം പിടിച്ചു നിർത്താൻ കേരളത്തിന് കഴിഞ്ഞു. റേഷൻ കടകൾ പലതും സ്ഥല പരിമിതിയിലാണ് പ്രവർത്തിക്കുന്നത്.
ഇത്തരത്തിലുള്ള 3330 കടകൾ കേരളത്തിലുണ്ട്. അവർക്ക് പുതിയ കട തുടങ്ങാൻ ലോൺ അനുവദിക്കും. റേഷൻ വ്യാപാരികളുടെ കമീഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമനിർമാണത്തിന് മാത്രമായി ചേരുന്ന സഭ 9 ദിവസത്തേയ്ക്കാണ് സമ്മേളിക്കുന്നത്.
gdfgdg