കേരള നിയമസഭയിൽ ആദ്യമായി നിയമസഭ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ

നിയമസഭ സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ. ഭരണപക്ഷത്തുനിന്നും യു. പ്രതിഭ, സി.കെ ആശ പ്രതിപക്ഷത്തുനിന്നും കെ.കെ രമ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെ അസാന്നിധ്യത്തിൽ സഭയെ നിയന്ത്രിക്കുന്നതിനാണ് സ്പീക്കർ പാനൽ നിയമിക്കുന്നത്.
കേരള നിയമസഭയിൽ ആദ്യമായാണ് സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ.എൻ ഷംസീറാണ് വനിതാ പാനൽ എന്ന ആശയം മുന്നോട്ടുവെച്ചത്.
fhfhf