ഗവർണർ അദ്ദേഹത്തിന്റെ ചുമതലയാണ് നിർവ്വഹിക്കുന്നതെന്ന് വി. മുരളീധരൻ
മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരെ കൊണ്ട് ഗവർണറെ വിരട്ടാൻ നോക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗവർണർ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നു, അദ്ദേഹം നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ ചുമതലയാണെന്നും വി. മുരളീധരൻ പറഞ്ഞു. ബന്ധു നിയമന നീക്കം ഗവർണർ തടഞ്ഞു. ഗവർണറെ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു. ഗവർണറുടെ നിലപാടാണ് ശരിയെന്നും വി. മുരളീധരൻ വ്യക്തമാക്കി.
സർക്കാരിനെതിരായ ഗവർണറുടെ ട്വീറ്റിൽ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് മുന്നോട്ടു വരികയായിരുന്നു അദ്ദേഹം. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയിൽ പെരുമാറിയാൽ, മന്ത്രി സ്ഥാനം അടക്കം പിൻവലിക്കുമെന്നാണ് ഗവർണർ ട്വിറ്റിലൂടെ പറഞ്ഞത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവർണറോട് ഉപദേശിക്കുന്ന രീതിയിൽ മാത്രമേ സംസാരിക്കാൻ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവർണർ ട്വീറ്റ് ചെയ്തത്.
figyi
