കൊല്ലം ചടയമംഗലത്ത് യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ

കൊല്ലം ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇട്ടിവ സ്വദേശിനി ഐശ്വര്യ ഉണ്ണിത്താനെയാണ് വ്യാഴാഴ്ച ഉച്ചയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഗാർഹിക പീഡനം മൂലമാണ് ആത്മഹത്യയെന്നാരോപിച്ചു ഐശ്വര്യയുടെ കുടുംബം ചടയമംഗലം പൊലീസിൽ പരാതി നൽകി.
ചടയമംഗലം മേടയിൽ ശ്രീമൂലം നിവാസിൽ കണ്ണൻ നായരാണ് ഐശ്വര്യയുടെ ഭർത്താവ്. പിണങ്ങി താമസിക്കുകയായിരുന്ന ഇവർ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു.
മൃതദേഹം ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് പോസ്റ്റുമോർട്ടത്തിനായി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം കോളേജിലേക്ക് മാറ്റുകയും ചെയ്തു.
്ുപ്ംിപ