സൈഡ് നൽകിയില്ല, പത്ത് വയസുകാരനും കുടുംബത്തിനും ക്രൂരമർദ്ദനം; അപകടത്തിൽപ്പെട്ട് രക്ഷപ്പെടുത്തിയിട്ടും അസഭ്യം പറഞ്ഞെന്ന് ആംബുലൻസ് ഡ്രൈവർമാർ


സൈഡ് നൽകിയില്ലെന്നാരോപിച്ച് അപകടത്തിൽപെട്ട കുടുംബത്തിന് നേരെ ആംബുലൻസ് ജീവനക്കാരുടെ അതിക്രമം. പത്ത് വയസുകാരനും അച്ഛനും സഹോദരനും ഉൾപ്പെടെയുളളവരെ മർദ്ദിച്ചതായാണ് പരാതി.

സമീപത്ത് വെച്ച് കുടുംബം സഞ്ചരിച്ച പിക്ക്വാനും ആംബുലൻസും അപകടത്തിൽപ്പെട്ടു. പിക്കഅപ് വാൻ മറിഞ്ഞപ്പോൾ റഹീസിന്റെ ഏഴ് വയസുകാരിയായ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ ആംബുലൻസ് ഡ്രൈവർ കുട്ടിയെ എസ്.എ.ടി. ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തിക്കും മുൻപ് കഴക്കൂട്ടത്ത് വച്ച് ആംബുലൻസ് സംഘം വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് കുടുംബം പരാതിപ്പെട്ടു. മലയിൻകീഴിൽ നിന്ന് ചന്തവിളയിലേക്ക് പോകും വഴി ആംബുലൻസ് ജീവനക്കാർ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് പരാതി.

You might also like

Most Viewed