എംഎൽഎ ബോർഡ് വച്ച കാറിൽ സജി ചെറിയാൻ നിയമസഭയിൽ: രണ്ടാം നിരയിൽ കെ.കെ.ശൈലജയ്ക്ക് സമീപം ഇരിപ്പിടം


എംഎൽഎ ബോർഡ് വച്ച കാറിൽ സജി ചെറിയാൻ നിയമസഭയിലെത്തി. നിയമസഭയിൽ രണ്ടാം നിരയിൽ കെ.കെ.ശൈലജയ്ക്കു സമീപമാണ് അദ്ദേഹത്തിന്റെ ഇരിപ്പിടം. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ ഒരു വിഷമവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രയാസമൊന്നുമില്ല, അഭിമാനം മാത്രമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎ സ്ഥാനം രാജിവയ്ക്കുമേയെന്ന രാജിവയ്ക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. 

നിയമസഭയ്ക്കകത്ത് എത്തിയ ശേഷം മന്ത്രിമാരും എംഎൽഎമാരും അടുത്തെത്തി സജി ചെറിയാനുമായി സൗഹൃദം പങ്കിട്ടു. ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന് ഇന്നലെയാണ് അദ്ദേഹം രാജിവച്ചത്. സിപിഐഎം കേന്ദ്ര നേതൃത്വവും സംസ്ഥാന നേതാക്കളും തമ്മിൽ ധാരണയായതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്.

ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു വിവാദ പരാമർശം.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു വിവാദ പ്രസംഗം.

 

 

You might also like

Most Viewed