സിൽ‍വർ‍ലൈന്‍ പദ്ധതി: സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽ‍കിയിട്ടില്ലെന്ന് കേന്ദ്രം


സിൽ‍വർ‍ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് അനുമതി നൽ‍കിയിട്ടില്ലെന്ന് കേന്ദ്രസർ‍ക്കാർ‍ ഹൈക്കോടതിയിൽ‍. പദ്ധതിയുടെ പ്രാരംഭ പ്രവർ‍ത്തനങ്ങൾ‍ക്ക് മാത്രമാണ് അനുമതി നൽകിയത്. ഡിപിആർ‍ തയാറാക്കുന്നതടക്കമുള്ള കാര്യങ്ങൾ‍ക്കാണ് തത്വത്തിൽ‍ അനുമതി നൽ‍കിയിരിക്കുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.

കെ റെയിൽ‍ കൈമാറിയ ഡിപിആർ‍ അപൂർ‍ണമാണെന്ന് കേന്ദ്രസർ‍ക്കാർ‍ ഹൈക്കോടതിയിൽ‍ അറിയിച്ചു. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങൾ‍ ഡിപിആറിൽ‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.

സമൂഹികാഘാത പഠനത്തിനത്തിന്റെ ഭാഗമായുള്ള സർ‍വേയുടെ പേരിൽ‍ കുറ്റികൾ‍ സ്ഥാപിക്കണമെന്ന് സർ‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രാലയം സിൽ‍വർ‍ലൈന്‍ പദ്ധതിക്ക് സാമ്പത്തിക അനുമതി നൽ‍കിയിട്ടില്ലെന്നും റയിൽ‍വേ മന്ത്രാലയം കോടതിയെ അറിയിച്ചു. സാങ്കേതിക സാമ്പത്തിക സാധ്യതയുടെ അടിസ്ഥാനത്തിൽ‍ മാത്രമേ അന്തിമ അനുമതി നൽ‍കൂവെന്നും കേന്ദ്രം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed