മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്

മുഖ്യമന്ത്രി പിണറായി വജയന്റെ പേരിൽ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം. ഇതിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്നാണ് പൊലീസ് നിഗമനം. പണമാവശ്യപ്പെട്ടവർ കൈമാറിയ അക്കൗണ്ട് നമ്പറുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയത്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേൽവിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചു.
മുഖ്യമന്ത്രിയുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് പ്രൊഫൈലുണ്ടാക്കി ആളുകളിൽ നിന്ന് പണം തട്ടുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഫോണ്‍നമ്പർ ഹാക്ക് ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. സ്പീക്കർ എംബി രാജേഷ്, ഡിജിപി അനിൽ കാന്ത് എന്നിവരുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് നടന്നിരുന്നു.