സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റിയേക്കും


കെ റെയിൽ സംഘടിപ്പിക്കുന്ന സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ മാറ്റത്തിനു സാധ്യത. പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റാനാണ് നീക്കം. അലോക് വർമയെയും ആർവിജി മേനോനെയും നിലനിർത്തിയേക്കുമെന്നും സൂചനയുണ്ട്. സിൽവർ ലൈൻ എതിർക്കുന്നവരിൽ പ്രമുഖനാണ് ജോസഫ് സി മാത്യു.

അന്തിമ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ലെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. പട്ടികയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു എന്നത് വസ്തുതയാണ്. ഇതിനിടെ ജോസഫ് സി മാത്യുവിനെയും ബന്ധപ്പെട്ടിരുന്നു. പക്ഷേ, ഇതുവരെ ആരെയും അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും കെ റെയിൽ അധികൃതർ പറയുന്നു.

ഏപ്രിൽ 28ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും.

You might also like

Most Viewed