2,000 രൂപയ്ക്ക് വ്യാജ ആ‍ർടിപിസിആർ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ


വ്യാജ ആ‍ർടിപിസിആർ സർട്ടിഫിക്കറ്റുമായി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ അബുദാബിയിലേക്ക് കടക്കാനായിരുന്നു യുവാവിന്റെ ശ്രമം. അബുദാബിയിലേക്ക് പോവുന്നതിന് രണ്ട് ഡോസ് വാക്‌സിനെടുത്ത സർട്ടിഫിക്കറ്റോ അതല്ലെങ്കിൽ ആർടിപിസിആർ സർട്ടിഫിക്കറ്റോ ഹാജരാക്കണം.

എന്നാൽ, ശ്രീനാഥ് ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് അധികൃതർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കാൻ ഇയാൾക്ക് സഹായം ചെയ്ത വിമാനത്താവളത്തിലെ മറ്റൊരു ഏജൻസിയിലെ ജീവനക്കാരനായ ഭരതും പിടിയിലായി. ശ്രീനാഥിന്റെ പക്കൽ നിന്നും 2,000 രൂപ വാങ്ങിയാണ് ഭരത് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed