നിങ്ങളുടെ വസ്തു പകരമെഴുതിത്തരൂ... കെ റെയിൽ‍ വിശദീകരിക്കാനെത്തിയ സിപിഎം പ്രവർത്തകരോട് നാട്ടുകാർ


കെ റെയിൽ‍ പദ്ധതി വിശദീകരിക്കാൻ എത്തിയ സിപിഎം നേതാക്കളെയും പ്രവർ‍ത്തകരെയും നാട്ടുകാർ‍ ഇറക്കിവിട്ടു. ജനപ്രതിനിധികൾ‍ അടങ്ങുന്ന മാർ‍ക്സിസ്റ്റ് പാർ‍ട്ടി പ്രവർ‍ത്തകരെയാണ് നാട്ടുകാർ‍ പടിയിറക്കി വിട്ടത്.

ഒമ്പതാം വാർ‍ഡ് ആയ പുന്തലയിൽ‍, പദ്ധതി വിശദീകരിച്ചു കൊടുക്കാനെത്തിയതായിരുന്നു സിപിഎം പ്രവർ‍ത്തകർ‍. സിപിഎം ലോക്കൽ‍ കമ്മിറ്റി അംഗം പോലും പദ്ധതിയെ എതിർ‍ത്ത് സംസാരിച്ചതോടെ, രംഗം വളരെയധികം വഷളായി.

∍നിങ്ങളുടെ വീടുകൾ‍ നഷ്ടമാകുന്നതിനോ ഇതുവഴി ലൈൻ കടന്നുപോകുന്നതിനോ വ്യക്തിപരമായി യോജിപ്പുള്ള ആളല്ല ഞാൻ‍∍ എന്ന് പ്രസ്തുത വ്യക്തി പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാർ‍ട്ടി പ്രവർ‍ത്തകർ‍ വിതരണം ചെയ്ത ലഘുലേഖകൾ‍ വാങ്ങാന്‍ ജനങ്ങളാരും തന്നെ തയ്യാറായില്ല. വിശദീകരണം കേൾ‍ക്കേണ്ടെന്നും, കിടപ്പാടം വിട്ടിറങ്ങാൻ‍ തങ്ങളാരും തയ്യാറല്ലെന്നും ജനങ്ങൾ‍ ആക്രോശിച്ചു. അത്ര നിർ‍ബന്ധമുണ്ടെങ്കിൽ‍, നേതാക്കളുടെ വസ്തു പകരം എഴുതി നൽ‍കാനാണ് നാട്ടുകാർ‍ പാർ‍ട്ടിക്കാരോട് ആവശ്യപ്പെട്ടത്.

You might also like

  • Straight Forward

Most Viewed