ചങ്ങനാശേരി മാടപ്പള്ളി സംഭവം: നിയമസഭയിൽ പ്രതിപക്ഷ ബഹളം
ചങ്ങനാശേരി മാടപ്പള്ളിയിൽ കെറെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ പോലീസ് മർദിച്ച സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യത്തോര വേളയ്ക്കിടെയാണ് പ്രതിപക്ഷം ശബ്ദം ഉയർത്തിയത്. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം കാര്യങ്ങൾ മനസിലാക്കാതെയാണ് ബഹളമുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അതേസമയം, മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ കോണ്‍ഗ്രസും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്.

