കാസർഗോഡ് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർഗോഡ്: കാസർഗോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. പെർളടുക്കത്ത് ഉഷ(45) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ അയൽവാസികളാണ് ഉഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം അശോകൻ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തിൽ നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു
dhhli