കോട്ടയത്ത് പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ


കോട്ടയം: കുറിച്ചിയിൽ പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ പിതാവ് മരിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് സംഭവം. ‌ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു പിതാവ്. പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ചയാണ് അറസ്റ്റിലായത്. കുറിച്ചി സ്വദേശി യോഗിദാസൻ (74) ആണ് അറസ്റ്റിലായത്.പലചരക്ക് കടയിൽ സാധനം വാങ്ങാനെത്തിയപ്പോഴാണ് കുട്ടിയെ കടയിൽ വച്ച് പീഡിപ്പിച്ചത്. ‌‌‌കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed