മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ല; അനാവശ്യ പ്രചരണത്തിനെതിരെ മുഖ്യമന്ത്രി


തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇപ്പോൾ പ്രത്യേകമായൊന്നും സംഭവിച്ചിട്ടില്ല. എന്നാൽ സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചാരണം നടക്കുകയാണ്. അനാവശ്യ ഭീതി പരത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടി ആയതോടെ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ പറഞ്ഞിരുന്നു. 

തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഭീതി നിഴലിക്കുന്നുണ്ടെന്നാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. മുഖ്യമന്ത്രിയുമായി ഇക്കാര്യം ഫോണിൽ സംസാരിച്ചു. സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും, സുരക്ഷയ്ക്കും ഹ്രസ്വ കാലത്തേക്കും ദീർഘകാലത്തേക്കുമുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed