മുല്ലപ്പെരിയാർ‍ അണക്കെട്ടിൽ‍ നിന്ന് കൂടുതൽ‍ ജലം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് കേരളം


തിരുവനന്തപുരം: മുല്ലപ്പെരിയാർ‍ അണക്കെട്ടിൽ‍ നിന്ന് കൂടുതൽ‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കത്തയച്ചു. നിലവിലെ അളവിൽ‍ നീരൊഴുക്ക് തുടർ‍ന്നാൽ‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഡാമിന്‍റെ ഷട്ടറുകൾ‍ തുറക്കേണ്ടി വന്നാൽ‍ 24 മണിക്കൂർ‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ‍ ആവശ്യപ്പെട്ടു. 

എന്നാൽ ആശങ്ക വേണ്ടെന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് പറയുന്നത്. ഡാമിലെ സ്ഥിതി ഓരോ മണിക്കൂറിലും വിലയിരുത്തുന്നുണ്ട്. കേന്ദ്ര ജലകമ്മീഷന്‍റെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയുടേയും ചെയർമാൻമാരോട് നടപടികൾ ആവശ്യപ്പെട്ടു. തമിഴ്നാട് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Straight Forward

Most Viewed