കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം


തിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം. തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണം ഉണ്ടായത്. പാറശാലയിൽ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. സാബുവിന്‍റെ സുഹൃത്ത് ബിനുവാണ് ഇയാളെ ആക്രമിച്ചത്. ബിനുവിന്‍റെ കിണർ കുഴിച്ചതും സാബുവായിരുന്നു.

കൂലി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.  കിണറ്റിൽ കുഴഞ്ഞു വീണ സാബുവിനെ അഗ്നിശമനസേനയും പോലീസും ചേർന്ന് പുറത്തെടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed