മുകേഷിനെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

തിരുവനന്തപുരം: കൊല്ലം എംഎൽഎ മുകേഷ് സഹായം അഭ്യർത്ഥിച്ച് വിളിച്ച വിദ്യാർഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് മുകേഷിനെതിരെ എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.
മുകേഷിനെതിരെ നടപടിയെടുക്കണമെന്നും അർഹമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് എംഎസ്എഫ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരാണ് പരാതി നൽകിയത്.