ടോക്കിയോ ഒളിന്പിക്സിൽ 100 മീറ്റർ ബാക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടി ഇന്ത്യയുടെ മാന പട്ടേൽ

ന്യൂഡൽഹി: ടോക്കിയോ ഒളിന്പിക്സിൽ 100 മീറ്റർ ബാക്സ്ട്രോക്ക് വിഭാഗത്തിൽ മത്സരിക്കാൻ യോഗ്യത നേടി ഇന്ത്യയുടെ മാന പട്ടേൽ. യൂണിവേഴ്‌സിറ്റി ക്വാട്ടയിലൂടെയാണ് 21 കാരിയായ താരം ഒളിന്പിക് യോഗ്യത നേടിയതെന്നു ഇന്ത്യൻ സ്വിമ്മിംഗ് അസോസിയേഷൻ അറിയിച്ചു.
ടോക്കിയോ ഒളിന്പിക്സിന് യോഗ്യത നേടുന്ന ആദ്യത്തെ വനിതാ നീന്തൽ താരമാണ് ഗുജറാത്തിൽ നിന്നുള്ള മാന പട്ടേൽ. മൂന്നാമത്തെ ഇന്ത്യൻ നീന്തൽ താരവും. നേരത്തെ മലയാളി നീന്തൽ താരം സാജൻ പ്രകാശ് 200 മീറ്റർ ബട്ടർ ഫ്ലെ വിഭാഗത്തിലും ശ്രീഹരി നടരാജ് 100 മീറ്റർ ബാക്സ്ട്രോക്ക് വിഭാഗത്തിലും ഒളിന്പിക് യോഗ്യത നേടിയിരുന്നു.