കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം വീതം നല്‍കാനാവില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിന് ഇരയായി 3.85 ലക്ഷത്തിലേറെ മരണം ഇതുവരെ സംഭവിച്ചിട്ടുണ്ടെന്നും ഇത് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ ഓരോരുത്തര്‍ക്കും പണം നൽകാനാവില്ലെന്ന് വ്യക്തമാക്കി.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേര്‍ കോവിഡ് മുക്തരായിട്ടുണ്ട്. സമാന സമയപരിധിക്കിടെ 1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.