രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ. മാണി; ബുദ്ധിമുട്ടാണെന്ന് സിപിഎം


 

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ടു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. എന്നാൽ ഇതിനു ബുദ്ധിമുട്ടുണ്ടെന്നാണ് സിപിഎം നേതൃത്വം മറുപടി നൽകിയത്. തങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടത് മുന്നണിയിലെ വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചർച്ച തുടരുകയാണ്. നാല് കക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുമെന്നാണ് റിപ്പോർട്ടുകൾ. എൽജെ‍ഡിക്ക് മന്ത്രിസ്ഥാനം നൽകാനാവില്ലെന്നും സിപിഎം അറിയിച്ചു.

You might also like

  • Straight Forward

Most Viewed