കേരളത്തിൽ കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിരോധ നടപടികൾ കർശനമായി പാലിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും ആശുപത്രികളിലെ സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകൾ പലതും പൂട്ടിയിരുന്നു. ആവശ്യം വരുകയാണെങ്കിൽ അത് വീണ്ടും തുറക്കും. ഐസിയുകളുടെ എണ്ണം വർദ്‍ധിപ്പിക്കും. ഗുരുതര രോഗികളെ മെഡിക്കൽ കോളേജുകളിൽ ചികിത്സിപ്പിക്കും. വാക്‌സിനേഷൻ നടപടികൾ ദ്രുതഗതിയിലാക്കും. അറുപത് വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും വാക്‌സിനെടുത്തോയെന്ന് ഉറപ്പാക്കാൻ മാസ് ക്യാന്പയിൻ നടത്തുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.