എൻ.കെ പ്രേമചന്ദ്രൻ എംപിയെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: എൻ.കെ പ്രേമചന്ദ്രൻ എംപിയെ ഹെർണിയ ശസ്ത്രക്രിയക്കായി എയിംസിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ ശനിയാഴ്ച നടത്തും.
ശസ്ത്രക്രിയ നടത്താൻ നേരത്തെ തീരുമാനിച്ചതാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മൂലം നീട്ടി വയ്ക്കുകയായിരുന്നു.