കരിപ്പൂർ വിമാനത്താവളത്തിൽ 30 ലക്ഷത്തിന്റെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ ഷുഹൈബാണ് പിടിയിലായത്. 648.5 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ക്യാപ്സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തിന്‍റെ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.

