പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ്
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹം വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. ഇമ്രാൻ ഖാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ സ്പെഷൽ അസിസ്റ്റൻഡ് ഫൈസൽ സുൽത്താൻ പറഞ്ഞു. വ്യാഴാഴ്ച ഇമ്രാൻ ഖാൻ കോവിഡ് വാക്സിനേഷന്‍റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

