നടന്‍ ലാല്‍ ട്വന്‍റി 20യില്‍ ചേര്‍ന്നു
കൊച്ചി: ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്‍റി 20യില്‍ ചേര്‍ന്നു. ട്വന്‍റി 20-യിൽ അംഗത്വമെടുക്കുന്നതായി നടന്‍ ലാല്‍ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു.

