ന്യായ് പദ്ധതി വഴി വർഷം 72000 രൂപ, ക്ഷേമ പെന്‍ഷൻ 3000 രൂപ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതൽ. ക്ഷേമപെൻഷൻ 3000 രുപയാക്കി ഉയർത്തും. തുടങ്ങിയ വാഗ്ദ്ധാനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.
1. ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും.
2. ശന്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്കാര കമ്മീഷൻ.
3. ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങൾക്ക് മാസന്തോറും 6000 രൂപ, ഒരു വർഷം 72000 രൂപ.
4. ന്യായ് പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ.
5. ഓട്ടോറിക്ഷ, ടാക്സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവയ്ക്ക് സംസ്ഥാന നികുതിയിൽ നിന്നും ഇന്ധന സബ്സിഡി.
6. എല്ലാ ഉപഭോക്താക്കൾക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.
7. കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികൾ
8. കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ്.
9. അഞ്ചുലക്ഷം പേർക്ക് വീട്.
10. കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും.
11. ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം.
12. എല്ലാ വെള്ളകാർഡുകൾക്കും അഞ്ചു കിലോ അരി സൗജന്യം.

