രമേശ് ചെന്നിത്തലയ്‌ക്കെതിരെ റിബല്‍ സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് നേതാവ്
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേ ഹരിപ്പാട് മണ്ഡലത്തിൽ വിമത സ്ഥാനാർഥി പത്രിക നൽകി. യൂത്ത് കോൺഗ്രസ് നേതാവ് നിയാസ് ഭാരതിയാണ് പ്രതിപക്ഷ നേതാവിന് വിമത ഭീഷണി ഉയർത്തുന്നത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റാണ് ഇയാൾ. സ്ഥാനാർഥി നിർണയത്തിലെ അനീതി തുറന്നുകാട്ടുന്നതിനാണ് താൻ മത്സര രംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

