ശബരിമല മീനമാസപൂജ; പ്രതിദിനം പതിനായിരം പേര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: മീനമാസ പൂജകള്‍ക്കായി ശബരിമലയിൽ പ്രതിദിനം പതിനായിരം പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. വെര്‍ച്വൽ ക്യൂ ബുക്കിംഗിലൂടെ മാത്രമായിരിക്കും പ്രവേശനം. പതിനഞ്ച് മുതല്‍ 28 വരെയാണ് ഭക്തരെ പ്രവേശിപ്പിക്കുക. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.