പരിസ്ഥിതി സംരക്ഷണം: ഇന്ത്യയുമായി കൈകോർത്ത് ബ്രിട്ടൻ


ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആഗോള വീക്ഷണത്തിന് പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടൻ.  ബ്രിട്ടന്റെ പുതിയ നയം പരിസ്ഥിതി സംരക്ഷണത്തിൽ അടിയുറച്ചതാണെന്നും യു.കെയുടെ നാഷണലി ഡിറ്റർമൈൻഡ് കോണ്ട്രിബ്യൂഷൻ നയവും ബ്രിട്ടീഷ് പ്രതിനിധി അലോക് ശർമ്മ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്.

പാരന്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനും ആഗോളതലത്തിൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായത്തിനും ശർമ്മ നന്ദി അറിയിച്ചു. സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ അലോക് ശർമ്മ ഇന്ത്യ സമ്മേളനത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ചും നരേന്ദ്രമോദിയുമായി  ചർച്ച നടത്തി. 

You might also like

Most Viewed