ഹാഥ്റസ് കേസ്: സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ലഖ്നൗ: ഹാഥ്റസ് കേസിൽ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 5 പേർക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ലഖ്നൗ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം നൽകിയത്. ക്യാന്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന്‍റെ നിര്‍ദേശ പ്രകാരമാണ് സിദ്ദീഖ് കാപ്പനുള്‍പ്പെടെയുള്ളവര്‍ ഹാഥ്റസിലേക്ക് പോയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറ് കോടി രൂപ പോപ്പുലര്‍ ഫ്രണ്ടിന്‍റെ അക്കൗണ്ടുകളിലെത്തിയെന്നും ഈ ഫണ്ട് പൗരത്വ സമരത്തിനും ഹാഥ്റസില്‍ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപണം.